മുടിച്ചിറ സംരക്ഷിക്കാന്‍ നടപടിവേണം: കേരളകര്‍ഷകസംഘം

218

പുല്ലൂര്‍ : മുടിച്ചിറ സംരക്ഷിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും, കൃഷിഭവന്റെ ഉപകേന്ദ്രം പുല്ലൂരില്‍ സ്ഥാപിക്കണമെന്നും കേരളകര്‍ഷകസംഘം പുല്ലൂര്‍ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷകസംഘം ഏരിയപ്രസിഡന്റ് ടി.എസ്.സജീവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ടി.കെ.ശശി അധ്യക്ഷതവഹിച്ചു. സെക്രട്ടറി രാജേഷ് പി.വി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ എക്‌സി.അംഗം ടി.ജി.ശങ്കരനാരായണന്‍, സി.പി.എം.ലോക്കല്‍ സെക്ട്രട്ടറി ശശീധരന്‍ തേറാട്ടില്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റായി ശശി.ടി.കെ., സെക്രട്ടറിയായി രാജേഷ് പി.വി., ഖജാന്‍ജിയായി മോഹനന്‍മാസ്റ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Advertisement