വനിത പോലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട വയോജനങ്ങളെ ആദരിച്ചു

439

ഇരിങ്ങാലക്കുട:തൃശൂര്‍ റൂറല്‍ വനിത പോലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട ജെ .സി .ഐ യുടെ സഹകരണത്തോടെ ഇരിങ്ങാലക്കുടയിലുള്ള വയോജനങ്ങളെ ആദരിച്ചു .ചടങ്ങില്‍ വനിതാ പോലീസ് സ്റ്റേഷന്‍ മോടി പിടിപ്പിക്കുന്നതിനു സഹായിച്ചവരെയും ആദരിച്ചു .ജില്ലാ പോലീസ് മേധാവി കെ .പി വിജയകുമാരന്‍ ഐ.പി .എസ് ഉത്ഘാടനം ചെയ്ത ചടങ്ങില്‍ വനിതാ പോലീസ് എസ്.ഐ ഉഷ പി .ആര്‍ അധ്യക്ഷത വഹിച്ചു .ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഫേമസ് വര്‍ഗ്ഗീസ് ആശംസകള്‍ അര്‍പ്പിച്ചു .മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ ,ജെ .സി .ഐ അംഗങ്ങള്‍,തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു . അപര്‍ണ ലവകുമാര്‍ സ്വാഗതവും മിനി പി.എ നന്ദിയും പറഞ്ഞു .

 

Advertisement