വിമല സെന്‍ട്രല്‍ സ്‌കൂള്‍ താണിശ്ശേരി ഈ വര്‍ഷത്തെ കലോത്സവം സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറി. രണ്ടുദിവസങ്ങളായി നടത്തപ്പെട്ട കലോത്സവത്തിനു ആര്‍ട്‌സ് ജോയിന്റ് സെക്രട്ടറി കുമാരി മരിയ ബേബി സ്വാഗതം പറഞ്ഞു. . വിവിധരംഗത്തുള്ള കലകളുടെ പ്രസക്തിയെക്കുറിച്ച് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന്‍ നെല്ലങ്കുഴി അധ്യക്ഷ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. വിമലയിലെ പൂര്‍വവിദ്യാര്‍ത്ഥിനിയും കപ്പാ ചാനലിലെ ആര്‍ട്ടിസ്റ്റുമായ ഗോപിക ശ്രീകുമാര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ആര്‍ട്‌സ് സെക്രട്ടറി മാസ്റ്റര്‍ ക്രിസ്റ്റോ പയസ് നന്ദി പറഞ്ഞു.
Advertisement