സ്‌നേഹിതന്സഹായഹസ്തവുമായി ക്രൈസ്റ്റിലെ എന്‍എസ്എസ് വൊളണ്ടിയേഴ്‌സ്

222
Advertisement

 

ഇരിങ്ങാലക്കുട : ഓണം പ്രമാണിച്ച് നിര്‍മ്മിച്ച തൃക്കാക്കരപ്പന്‍ വിറ്റു കിട്ടുന്ന പണംകൊണ്ട് ഇരു കിഡ്‌നിയും തകരാറിലായ സ്‌നേഹിതന് ഡയാലിസിസിന് വേണ്ട തുക കൈമാറി മാതൃക തീര്‍ക്കാന്‍ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍. പ്രിന്‍സിപ്പാള്‍ ഡോ.സജീവ് ജോണിന് എന്‍ എസ് എസ് വോളണ്ടിയര്‍ സെക്രട്ടറി അമല്‍ ജൂഡ് ആദ്യ സാംപിള്‍ കൈമാറി. നിറഞ്ഞ മനസ്സോടെ അദ്ദേഹം ആ തൃക്കാക്കരപ്പന്‍ വാങ്ങി. സംരംഭത്തിന്റെ ആദ്യത്തെ സംഭാവന പ്രിന്‍സിപ്പാള്‍ തന്നെ കൈമാറി. സമൂഹത്തിന് വേണ്ടി നമ്മെ കൊണ്ടാവുന്നത് ചെയ്യാനായ് ഒരുമയോടെ കൈകോര്‍ക്കാം.

Advertisement