തൃശ്ശൂര്‍ ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

154

ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുടയും ചെസ്സ് അസോസിയേഷന്‍ തൃശ്ശൂരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന തൃശ്ശൂര്‍ ജില്ലാ സീനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെയും ജില്ലാ ടീം സെലക്ഷന്റെയും മത്സരങ്ങള്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ അസോസിയേഷന്‍ സെക്രട്ടറി പീറ്റര്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രോഗ്രാം കോഡിനേറ്റര്‍ ജെയ്‌സണ്‍ പാറേക്കാടന്‍ സ്വാഗതവും ചേംബര്‍ സെക്രട്ടറി അഡ്വ പാട്രിക് ഡേവിസ് നന്ദിയും പറഞ്ഞു.
യോഗത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ മുഖ്യാതിഥിയായിരുന്നു.വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്‍, ചേംബര്‍ പ്രസിഡന്റ് അജിത് കുമാര്‍ വി പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് രണ്ടു ദിവസമായി നടത്തുന്ന ഈ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ ഒന്നാം തീയതി വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വര്‍ഗീസ് സമ്മാനദാനം നിര്‍വഹിക്കും

 

Advertisement