മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് സംഭാവന നല്‍കി

208
Advertisement

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിത ശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശേഖരിച്ചതുക ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല യില്‍ നിന്നും പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഏറ്റുവാങ്ങി. ഗൈഡ്‌സ് യൂണിറ്റിലെയും എന്‍.എസ്.യൂണിറ്റിലെയും വിദ്യാര്‍ത്ഥികള്‍ ദുരിതശ്വാസ ക്യാമ്പില്‍ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങള്‍ളും നല്‍കിയിരുന്നു. ഗൈഡ്‌സ് ലീഡര്‍ ആദിത്യ, ആര്യ, ശ്രീദുര്‍ഗ, സാദിയ. എന്നീ കുട്ടികള്‍ നേതൃത്വം നല്‍കി.

Advertisement