ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ ‘അതിജീവനത്തിനായി ഒരു കൈതാങ്ങ്’എന്ന പേരില്‍ ആരംഭിച്ച കളക്ഷന്‍ സെന്റിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഒന്നാം വാര്‍ഡിലെ ഷാനിത ജൈനുദ്ദീന്‍ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജുവിന് ആദ്യത്തെ ദുരിതാശ്വാസ സഹായം കൈമാറി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്‍ സജീവ്, സൂപ്രണ്ട് പി.എ.തങ്കമണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സ്റ്റാന്‍ലി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങള്‍ ആഗസ്റ്റ് 19തിനകം മുന്‍സിപ്പല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ എത്തിക്കുക. ഉപയോഗിച്ചതും, പഴയതുമായ സാധനങ്ങള്‍ ദയവായി ഒഴിവാക്കുക.
Advertisement