ചണ്ടി നിറഞ്ഞ ബ്രഹ്മകുളം ശുചീകരിച്ചു

384
Advertisement

ഇരിങ്ങാലക്കുട: ചണ്ടി നിറഞ്ഞ് ഉപയോഗിക്കാന്‍ സാധിക്കാതെ കിടന്ന കണ്ടേശ്വരം ബ്രഹ്മകുളം നാഷ്ണല്‍ സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം MYIJK കൂട്ടായ്മയും ക്ഷേത്രകമ്മറ്റിയും ഒത്തു ചേര്‍ന്ന് ശുചീകരിച്ചു. ജലസംരക്ഷണത്തിനും ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിനും കുളങ്ങള്‍ വളരെയധികം സഹായിക്കുന്നു. കൂടാതെ ഇരിങ്ങാലക്കുടയില്‍ ജലക്ഷാമം ബാധിക്കാത്തതിനു കാരണം വിവിധ കളങ്ങളാണ്. ആധുനിക കാലഘട്ടത്തില്‍ പലരും കുളങ്ങള്‍ നികത്തി വീടുവെയ്ക്കുന്നതും സാധാരണമാണ്. അതിനാല്‍ കുളങ്ങള്‍ സംരക്ഷിക്കൂ-ജലക്ഷാമം പരിഹരിക്കൂ എന്ന ലക്ഷ്യമായിട്ടാണ് ബ്രഹ്മകുളം ശുചീകരിച്ചത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഒ.എസ്.ശ്രീജിത്ത്, നരേന്ദ്രന്‍ എ. MY IJK സെക്രട്ടറി സിജോപള്ളന്‍, സുരേഷ്.കെ., ബ്രഹ്മകുളംക്ഷേത്രം പ്രസിഡന്റ് നളിന്‍ബാബു, അയ്യപ്പന്‍ പണിക്കവീട്ടില്‍, ഗോപി, വിദ്യാര്‍ത്ഥികളായ അര്‍ച്ചന.എസ്.നായര്‍, അഭിറാം കെ.എസ്., ആദം ബഷീര്‍, രജേഷ് കാട്ടിക്കുളം എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement