ഇരിങ്ങാലക്കുട :ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വീതം 50 ശതമാനം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന കേരകേരളം സമൃദ്ധകേരളം പദ്ധതിക്ക് പൊറത്തിശ്ശേരി കൃഷിഭവനില്‍ തുടക്കമായി. ഇരിങ്ങാലക്കുട നഗരസഭാദ്ധ്യക്ഷ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാദ്ധ്യക്ഷ രാജേശ്വരി ശിവരാമന്‍നായര്‍, കുരിയന്‍ ജോസഫ്, പി.എ.അബ്ദുള്‍ ബഷീര്‍, ബിജു ലാസര്‍. മീനാക്ഷി ജോഷി, കൗണ്‍സിലര്‍മാര്‍, കാര്‍ഷിക വികസനസമിതി അംഗങ്ങള്‍, കേരസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തൈകള്‍ ആവശ്യമുള്ളവര്‍ നികുതി രശീതിയുടെ പകര്‍പ്പുസഹിതം അപേക്ഷ സമര്‍പ്പിച്ച് കൃഷിഭവനില്‍ നിന്നും തൈകള്‍ കൈപ്പറ്റേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.

 
                                    
