Daily Archives: July 31, 2019
മുകുന്ദപുരം ക്ഷേത്രകുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
നടവരമ്പ്:മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്ര കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നടവരമ്പ് പറപ്പൂക്കാരന്‍ ബാബുവിന്റെ മകന്‍ ഗോഡ്വിന്‍ (19) ആണ് മരിച്ചത്.ചാലക്കുടി നോര്‍ത്ത് സ്വദേശികളായിരുന്ന ഇവര്‍ രണ്ട് മാസത്തോളമായി നടവരമ്പ് താമസിക്കുന്നു. 31-07-2019 ബുധനാഴ്ച്ച കുളത്തില്‍...
നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ് ന്റെ നേതൃത്വത്തില്‍ ഉപജീവനം പദ്ധതിക്കു തുടക്കമായി
നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ് ന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി 'ഉപജീവനം' പദ്ധതിക്കു തുടക്കം കുറിച്ചു. നടവരമ്പ് എന്‍.എസ്.എസ് ഹരിത ഗ്രാമത്തിലെ അമ്മമാര്‍ക്ക് ഉപജീവനോപാധിയായി കുട...
തൊഴില്‍ ക്ഷമതയുള്ളവരാകാന്‍ വിദ്യാര്‍ത്ഥികള്‍ കരിക്കുലത്തിനു പുറത്തുള്ള സാങ്കേതിക വിദ്യകളിലും പ്രാവീണ്യം നേടണം : ഫാ ജോണ്‍ പാലിയേക്കര സി.എം.ഐ
ഇരിങ്ങാലക്കുട: വെല്ലുവിളികളും മത്സരവും നിറഞ്ഞ പുതിയ കാലത്ത് തൊഴില്‍ ക്ഷമതയുള്ളവരാകണമെങ്കില്‍ കരിക്കുലത്തിനു പുറത്തുള്ള സാങ്കേതിക വിദ്യകളിലും വിദ്യാര്‍ത്ഥികള്‍ പ്രാവീണ്യം നേടണമെന്നു ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍.പാലിയേക്കര.സി.എം.ഐ അഭിപ്രായപ്പെട്ടു.ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍...
നടനകൈരളിയില്‍ കപില വേണു പൂതനാമോക്ഷം നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കും.
ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ സംവിധാനം നിര്‍വഹിച്ച പൂതനാമോക്ഷം നങ്ങ്യാര്‍ കൂത്ത് നടന കൈരളിയുടെ കളം രംഗവേദിയില്‍ കപില വേണു ആഗസ്റ്റ് ഒന്നാം തീയതി വൈകുന്നേരം ആറിന് അവതരിപ്പിക്കുന്നു. കലാമണ്ഡലം രാജീവ് ,ഹരിഹരന്‍ നാരായണന്‍...
നെഹ്റുട്രോഫി :’ സാരഥി’ യില്‍ തുഴയേന്താന്‍ ഇരിങ്ങാലക്കുടയില്‍ നിന്നും അപര്‍ണ്ണലവകുമാര്‍
ഇരിങ്ങാലക്കുട:ആഗസ്റ്റ് 10 ന് ആലപ്പുഴയില്‍ നടക്കുന്ന നെഹ്‌റുട്രോഫി വള്ളം കളിയില്‍ കേരളപോലീസ് ചരിത്രത്തിലാദ്യമായി വനിതാടീമിനെ രംഗത്തിറക്കുന്നു. ആറടി ഉയരമുള്ള മീരരാമകൃഷ്ണന്‍ അമരത്തിരുന്ന് നയിക്കുന്ന 35 അംഗ പോലീസ് ടീമില്‍ തുഴയേന്താന്‍ തൃശ്ശൂര്‍ ജില്ലയില്‍...
കുടിലില്‍ ചാക്കോ മകന്‍ ജേക്കബ്ബ് നിര്യാതനായി
കുടിലില്‍ ചാക്കോ മകന്‍ ജേക്കബ്ബ് (59) നിര്യാതനായി. സംസ്‌കാരം 31-7-2019 ബുധനാഴ്ച്ച ഉച്ചതിരിഞ്ഞു 3:30 ന് പുല്ലൂര്‍ സെന്റ്. സേവിയേഴ്സ് ദേവാലയത്തില്‍.
ഭാര്യ :ഡെയ്‌സി ജേക്കബ്ബ്
മക്കള്‍ :ഡെന്നി, ഡയാന
മരുമക്കള്‍ :ഡിക്‌സന്‍
ഇന്ന് കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍
ഇരിങ്ങാലക്കുട:കര്‍ക്കിടകവാവ് ബലിതര്‍പ്പണ പുണ്യ നേടി ആയിരങ്ങളാണ് ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്റെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പുലര്‍ച്ചയോടെ തന്നെ തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. ഇരിങ്ങാലക്കുടയിലെ എടതിരിഞ്ഞി ക്ഷേത്രത്തിലും, കൊല്ലാട്ടി വിശ്വനാഥപുരം ക്ഷേത്രത്തിലും മറ്റു കേന്ദ്രങ്ങളിലും,...