നടവരമ്പ് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

274

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൈവ പച്ചക്കറി കൃഷി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൃഷി വകുപ്പിന്റെ സ്‌കൂള്‍ ഗാര്‍ഡന്‍ പദ്ധതിപ്രകാരം ജൈവ പച്ചക്കറി കൃഷി വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിരാ തിലകന്‍ ഉദ്ഘാടനം ചെയ്തു. വേളൂക്കര കൃഷി ഓഫീസര്‍ ശ്രീമതി ധന്യ ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെ കറിച്ച് സെമിനാര്‍ നയിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. എം. കെ മോഹനന്‍, പ്രിന്‍സിപ്പാള്‍ എം നാസറുദ്ദീന്‍, വാര്‍ഡ് മെമ്പര്‍മാരായ ശ്രീ സുനില്‍കുമാര്‍, ശ്രീമതി ഡെയ്‌സി ജോസ്, കൃഷി അസിസ്റ്റന്റ് ശ്രീ.ഉണ്ണി വെള്ളാങ്ങല്ലൂര് കാര്‍ഷിക സേവന കേന്ദ്രത്തിലെ കൃഷി ഫെസിലിറ്റേറ്റര്‍ ശ്രീ സുരേന്ദ്രന്‍ മറ്റു അംഗങ്ങളും, ഇതില്‍ പങ്കെടുത്തു. എന്‍എസ്എസ് യൂണിറ്റ് ആണ് ജൈവ പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കുന്നത്. പ്രോഗ്രാം ഓഫീസര്‍ ശ്രീ. തോമസ് തൊട്ടിപ്പാള്‍, കുട്ടി കര്‍ഷകരെ ജൈവ പച്ചക്കറി കൃഷി രീതികള്‍ പരിചയപ്പെടുത്തി.വെള്ളാങ്കല്ലൂരില്‍ കാര്‍ഷിക സേവന കേന്ദ്രമാണ് കൃഷിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

Advertisement