കെ.എസ്.എസ്.പി.യു പൊറത്തിശ്ശേരി യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു

162
Advertisement

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ പൊറത്തിശ്ശേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി. കരുവന്നൂര്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ഹൈസ്‌കൂള്‍ ഹാളില്‍വെച്ച് കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി അംഗം കെ.എസ്.വിജയകുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഏ.ഖാദര്‍ ഹുസൈന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ നവാഗതരായ പെന്‍ഷന്‍ സുഹൃത്തുക്കള്‍ക്കു സ്വീകരണവും നല്‍കി. കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി അംഗം ജോസ് കോമ്പാറ, ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റയന്‍ മാളിയേക്കല്‍, ബ്ലോക്ക് സെക്രട്ടറി എം.കെ.ഗോപിനാഥന്‍മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി എം.കെ.ഗോപിനാഥന്‍ മാസ്റ്റര്‍, ബ്ലോക്ക് ജോ.സെക്രട്ടറി എം.ടി.വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് ജോ.സെക്രട്ടറി കെ.കെ.ഔസേപ്പ്മാസ്റ്റര്‍ അനുശോചനപ്രമേയ വിതരണവും വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരന്‍മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി പി.ഏ.നസീര്‍ നന്ദിയും പറഞ്ഞു.

Advertisement