കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പ്രൊട്ടക്ഷന്‍ ഫോറം യോഗം ചേര്‍ന്നു

222

ഇരിങ്ങാലക്കുട : കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ് സെന്ററിന്റെ വികസനത്തിനും ഇപ്പോഴുള്ള സര്‍വ്വീസുകള്‍ നിലനിര്‍ത്തുന്നതിനും അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പ്രൊട്ടക്ഷന്‍ ഫോറം യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള വിവിധ സര്‍വ്വീസുകള്‍ നഷ്ടപ്പെടുകയും, ലാഭത്തിലായിരുന്ന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുകയും, ഓപ്പറേറ്റിങ് സെന്റര്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലാവുകയും ചെയ്തു. വിവിധ സംഘടനകളുടെയും, റസി. അസോസിയേഷനുകളുടെയും പങ്കാളിത്തത്തോടെ ഭീമ ഹര്‍ജി തയ്യാറാക്കി എം.എല്‍.എ ഉള്‍പ്പെടെയുള്ള അധികാര കേന്ദ്രങ്ങളില്‍ നല്‍കണമെന്നും, പ്രക്ഷോഭപരിപാടികളിലൂടെ മാത്രമെ അധികാര വര്‍ഗ്ഗത്തില്‍ ശ്രദ്ധ നേടിയെടുക്കുവാന്‍ കഴിയുള്ളൂവെന്നും, യോഗം അഭിപ്രായപ്പെട്ടു. അഡ്വ.കെ.ജി.അജയ്കുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.കെ.ശ്രീജിത്ത്, സുജസജീവ്കുമാര്‍, കെ.ഗിരിജ മുന്‍ കൗണ്‍സിലര്‍ സരസ്വതി ദിവാകരന്‍, വി.പീതാംബരന്‍, ആര്‍.ജയരാജ്, രാജീവ് മുല്ലപ്പിള്ളി, പി.കെ.ജിനന്‍,ജയശങ്കര്‍, അയ്യപ്പന്‍ പണിക്കവീട്ടില്‍, ശശിവെട്ടത്ത്, ഭാസ്‌കര വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ലേഖ സ്വാഗതവും എ.സി.സുരേഷ് നന്ദിയും പറഞ്ഞു. ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ 21 അംഗ കമ്മറ്റി തെരഞ്ഞെടുത്തു.

Advertisement