സായാഹ്ന ധര്‍ണ്ണ നടത്തി

187

ഇരിങ്ങാലക്കുട: തപാല്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ആര്‍ഐസിടി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എഫ്എന്‍പിഒ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സുപ്രണ്ട് ഓഫീസിന് മുന്നില്‍ സായാഹ്നധര്‍ണ്ണ നടത്തി. നെറ്റ് വര്‍ക്കിന്റെ പോരായ്മയും ഉപകരണത്തിന്റെ ഉപകരണത്തിന്റെ പ്രശ്‌നങ്ങളും മൂലം കഴിഞ്ഞ 6 മാസമായി ബ്രാഞ്ച് ഓഫീസിന്റെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. സാധാരണ പ്രവര്‍ത്തനങ്ങളായ രജിസ്റ്റര്‍കത്ത് അയക്കല്‍ മണി ഓര്‍ഡര്‍ അയക്കല്‍ പോലും നടത്താന്‍ സാധിക്കുന്നില്ല. വൈകീട്ട് 5 മണിക്ക് ആരംഭിച്ച ധര്‍ണ്ണ ഡിവിഷന്‍ സെക്രട്ടറി കെ.രാജന്‍ സ്വാഗതവും ചെയ്തു സംസാരിച്ചു. എഫ്എന്‍പിഒ സര്‍ക്കിള്‍ കണ്‍വീനര്‍ ജോണ്‍സന്‍ ആവോക്കാരന്‍ ഉദ്ഘാടനം ചെയ്തു. കെ.ജയകുമാര്‍, ശരത്ചന്ദ്രന്‍, സുധീരന്‍, ടോണി.പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement