അനിഷിന്റെ ഒന്നാം ചരമദിനം ആചരിക്കുന്നു

212

ഇരിങ്ങാലക്കുട : എസ്എഫ്‌ഐ മുന്‍ ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയും ഡിവൈഎഫ്‌ഐ പുല്ലൂര്‍ മേഖലാ വൈസ് പ്രസിഡന്റും സാമൂഹ്യസേവനരംഗത്തെ നിറസാന്നിദ്ധ്യവും ആയിരുന്ന അനീഷ് വെട്ടിയാട്ടിലിന്റെ ഒന്നാം ചരമവാര്‍ഷികം ഡിവൈഎഫ്‌ഐ പുല്ലൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിക്കുന്നു. ജൂലൈ 18 ന് വൈകീട്ട് 5 മണിക്ക് പുല്ലൂര്‍ സെന്ററില്‍ നടക്കുന്ന അനുസ്മരണ യോഗം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്യും. അനിഷിന്റെ സ്മരണാര്‍ത്ഥം നിര്‍ധന കുടുംബത്തില്‍ നിന്നും വിദ്യഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് ഒരു വര്‍ഷത്തെ പഠനചെലവും, ഡയാലിസ് നടത്താന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള വ്യക്തിക്ക് ഒരു മാസത്തെ ഡയാലിസിനുള്ള ചികിത്സാ ധനസഹായവും അന്നേ ദിവസം കൈമാറുന്നു.

Advertisement