മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്റെ നടീല്‍ ഉദ്ഘാടനം നടത്തി

159

മുകുന്ദപുരം : മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്റെ സ്വന്തം സ്ഥലത്ത് മറ്റത്തൂര്‍ ലേബര്‍ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഔഷധ സസ്യകൃഷിയില്‍ ഈ വര്‍ഷം കൃഷി ചെയ്യുന്ന ശതാവരിയുടെ നടീല്‍ കര്‍മ്മം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ നിര്‍വ്വഹിച്ചു. അസി.രജിസ്ട്രാര്‍(ജനറല്‍) എം.സി.അജിത് അധ്യക്ഷത വഹിച്ചു. ഓഡിറ്റ് അസി.ഡയറക്ടര്‍ കെ.ഒ.ഡേവീസ് സ്വാഗതവും, ഓഫീസ് സൂപ്രണ്ട് പി.ഹസിത നന്ദിയും പറഞ്ഞു. 250 പ്രമുഖ സഹകാരികളും, ജീവനക്കാരും പങ്കെടുത്തു.

Advertisement