ഇരിങ്ങാലക്കട: സെന്റ് ജോസഫ്‌സ് കോളേജില്‍ അപ്ലൈഡ് മൈക്രോബയോളജി ആന്റ് ഫൊറന്‍സിക് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ സൈബര്‍ ഫൊറന്‍സ് ആന്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു. തൃശ്ശൂര്‍ അഡീഷണല്‍ എസ്പി എസ് ദേവമനോഹര്‍ ഉദ്ഘാടനം ചെയത്ു. പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. പോലീസില്‍ ചീഫ് ഫോറന്‍സിക് സയന്റിസ്റ്റ് ആയിരുന്ന അന്നമ്മ ജോണ്‍, കണ്‍ട്രേക്ടര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ.ആഷതോമസ്, ഐഐടി വരാണസിയിലെ ഡോ.രാഹുല്‍ നായിഡു, ഡോ.ശിവപ്രസാദ്, ഡോ. ഇ.എം.അനീഷ്, ഡോ.ഷാരല്‍ റിബല്ലോ തുടങ്ങിയവര്‍ സംസാരിച്ചു.
Advertisement