ഇരിങ്ങാലക്കുട. തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍ എന്നിവര്‍ക്കായി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ദേശീയ തൊഴിലുറപ്പ് നിയമം, പുതിയ തൊഴിലുകള്‍ സാധ്യതകള്‍ എന്നി വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.കെ.ആര്‍.സുമേഷ് ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ഏരിയ പ്രസിഡന്റ് കെ.സി.പ്രേമരാജന്‍ അധ്യാക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ബി.സുലോചന, ശശിധരന്‍ തേറാട്ടില്‍, മല്ലിക ചാത്തു, ഗോകുല്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
Advertisement