രൂപത റൂബി ജൂബിലി: നൂറ്റിയൊമ്പതാമത് വീടും കൈമാറി

161

ഇരിങ്ങാലക്കുട: രൂപതയുടെ റൂബി ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ വിവിധ ഇടവകളില്‍ നാനാജാതി മതസ്ഥര്‍ക്ക് രൂപത സോഷ്യല്‍ ആക്ഷന്റെ നേതൃത്വത്തില്‍ സൗജന്യമായി നിര്‍മിച്ചു നല്‍ക്കുന്ന നൂറ്റിയൊമ്പതാമത് വീടിന്റെ താക്കോല്‍ കൈമാറ്റം നടന്നു. കാട്ടൂര്‍ തട്ടില്‍ ഡേവിസിന്റെ കുടുംബത്തിന് മാര്‍ പോളി കണ്ണൂക്കടന്‍ താക്കോല്‍ കൈമാറി. ചടങ്ങില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം പ്രസിഡന്റും വികാരി ജനറലുമായ മോണ്‍. ആന്റോ തച്ചില്‍ അധ്യക്ഷത വഹിച്ചു.ഡയറക്ടര്‍ ഫാ.വര്‍ഗീസ് കോന്തുരുത്തി, അസി. ഡയറക്ടര്‍ ഫാ.റോബിന്‍ പാലാട്ടി, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോസ് താണിപ്പിള്ളി, വൈസ് പ്രസിഡന്റ് യു.ജെ.പോള്‍സണ്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഇ.ജെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement