സാണ്ടര്‍ അതുല്യപ്രതിഭയായ സോഷ്യലിസ്റ്റ്: യൂജിന്‍ മോറേലി

138

ഇരിങ്ങാലക്കുട: സാണ്ടര്‍ കെ.തോമസ് വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച അതുല്യപ്രതിഭയായ സോഷ്യലിസ്റ്റ് നേതായിരുന്നുവെന്ന് എല്‍.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിന്‍ മോറേലി പറഞ്ഞു. സാണ്ടര്‍അനുസ്മരണ സമിതി ഇരിങ്ങാക്കുട പ്രിയ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .രാഷ്ട്രീയ നേതാവ്, പരിസ്ഥിതി -വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ട്രേഡ് യൂണിയന്‍ നേതാവ്, കലാരംഗം, തുടങ്ങിയ സമസ്ത മേഖലകളിലും ഇടപ്പെട്ട അതുല്യപ്രതിഭയായ രാഷ്ട്രീയ നേതായിരുന്നു സാണ്ടര്‍.മൂല്യധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനം നയിച്ച സാണ്ടര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് അദ്ദേഹം പറഞ്ഞു.അനുസ്മരണ സമിതി ചെയര്‍മാന്‍ പോളി കുറ്റിക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. സിനിമാ തിരക്കഥാകൃത്ത് സിബി കെ.തോമസ്, എല്‍.ജെ.ഡി.സംസ്ഥാന സമിതി അംഗം കെ.കെ.ബാബു, കാവ്യപ്രദീപ്, വിന്‍സന്റ് ഊക്കന്‍, പി.ജി. കൃഷ്ണന്‍കുട്ടി ,പാപ്പച്ചന്‍ വാഴപ്പിളളി ,സംവിധായകന്‍ തോംസണ്‍, തോമസ് ചേനത്തുപറമ്പന്‍, ഡേവീസ് അക്കരക്കാരന്‍ ,വര്‍ഗീസ് തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.

Advertisement