അവിട്ടത്തൂര്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു

151

അവിട്ടത്തൂര്‍ : മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം സഹസ്രകുംഭാഭിഷേകം, മഹാന്ദദ്രഭിഷേകം, പൂമൂടല്‍, പ്രസാദ ഊട്ട്,. മേജര്‍സെറ്റ് പഞ്ചവാദ്യം എന്നിവ ആഘോഷിച്ചു. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ചോറ്റാനിക്കര നന്ദപ്പന്‍മാരാര്‍, ഏലൂര്‍ അരുണ്‍ദേവ് വാരിയര്‍ എന്നിവരാണ് പഞ്ചവാദ്യത്തിന് നേതൃത്വം വഹിച്ചത്. അന്നദാനത്തിന് എല്‍ബിഎസ്എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റ് വിദ്യാര്‍ത്ഥികളാണ് ഭക്ഷണം വിളമ്പിയത്.

Advertisement