കായിക അധ്യാപകര്‍ക്കുള്ള ട്രെയിനിങ് പ്രോഗ്രാം ‘ഖേലോ ഇന്ത്യ’ ശാന്തിനികേതനില്‍

228

ഇരിങ്ങാലക്കുട : ഭാരത സര്‍ക്കാരിന്റെ കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കായിക അധ്യാപകര്‍ക്കുള്ള ദേശീയതല ഫിറ്റ്‌നെസ് ട്രെയിനിങ് പ്രോഗ്രാം ‘ഖേലോ ഇന്ത്യ’ ഇരിങ്ങാലക്കുട ശാന്തി നികേതന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്നു. എസ്എന്‍ഇഎസ് സെക്രട്ടറി എ.കെ.ബിജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിവിപി അടാറ്റ്, തൃശ്ശൂര്‍ പ്രിന്‍സിപ്പള്‍ രഞ്ജന കബോജ്, ഐ.ഇ.എസ്. പബ്ലിക് സ്‌കൂള്‍, ചിറ്റിലപ്പിള്ളി പ്രിന്‍സിപ്പല്‍ മുഹമ്മദ് നവാസ് എം.ഐ. എന്നിവരാണ് ട്രെയിനിങ്ങിന് നേതൃത്വം നല്‍കി. വിവിധ സിബിഎസ്ഇ വിദ്യാലയങ്ങളിലെ 55 ഓളം കായിക അധ്യാപകര്‍ പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ പി.എന്‍.ഗോപകുമാര്‍, പി.എസ്.സുരേന്ദ്രന്‍, പിടിഎ പ്രസിഡന്റ് റിമപ്രകാശ്, ശോഭ പ്രദീപ് എന്നിവര്‍ സംസാരിച്ചു

Advertisement