ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവനദൗത്യം(NULM) പദ്ധതിയിലൂടെ തൊഴില്‍ രഹിതരായിട്ടുള്ള ഇരിങ്ങാലക്കുട നഗരസഭ പ്രദേശവാസികള്‍ക്ക് തൊഴില്‍ നേടാനുള്ള അവസരമാണിത്. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുളള 18 നും 35 നും ഇടയില്‍ പ്രായമുള്ള നഗര ദരിദ്രരായ യുവതി-യുവാക്കളില്‍ നിന്നുമായി 200 ഓളം സൗജന്യ കോഴ്‌സുകള്‍ നടപ്പിലാക്കുന്നു. ഇതിന്റെ വിശദ വിവരങ്ങള്‍ അറിയുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു. 9 മുതല്‍ 32,36 എന്നീ വാര്‍ഡുകളില്‍ നിന്നുള്ളവര്‍ക്ക് ജൂലൈയ് 9 ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും, 1 മുതല്‍ 8,33 മുതല്‍ 35, 37 മുതല്‍ 41 എന്നീ വാര്‍ഡുകളില്‍ നിന്നുള്ളവര്‍ക്ക് ജൂലൈയ് 12 ന് കരുവന്നൂര്‍ പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാളിലുമായി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണിവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് 9544917361, 9656047878 എന്നി നമ്പറില്‍ വിളിക്കാവുന്നതാണ്.
‘മൊബിലൈസേഷന്‍ ക്യാമ്പ് ‘ സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Advertisement