ഇന്ത്യന്‍ യൂത്ത് കോണ്ഗ്രസ്സ് തളിയക്കോണം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരവ് 2019 സംഘടിപ്പിച്ചു.

257
Advertisement

ഇരിങ്ങാലക്കുട: ഇന്ത്യന്‍ യൂത്ത് കോണ്ഗ്രസ്സ് തളിയക്കോണം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരവ് 2019ന്റെ ഭാഗമായി വിദ്യാഭ്യാസ അവാര്‍ഡുകളുടെ വിതരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീ എം.പി ജാക്‌സണ്‍ നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ശ്രീ . സന്തോഷ് വില്ലടം അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ശ്രീ. എം. ആര്‍ ഷാജു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടന്‍, ജോയ്സന്‍ ആലുക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മേഖല പ്രസിഡന്റ് ഷിജു ചന്ദ്രന്‍ സ്വാഗതവും കണ്‍വീനര്‍ ലിംഗ്‌സണ്‍ നന്ദിയും പറഞ്ഞു.

Advertisement