ഇരിങ്ങാലക്കുട : നൂറിന്റെ നിറവില്‍ സര്‍വ്വ സൗഭാഗ്യ സമ്പന്നനായി ശാന്തനായി ജ്ഞാനിയായി ജീവിതയാത്ര തുടരുന്ന പി.ചന്ദ്രശേഖര വാരിയര്‍ തികച്ചും ജ്ഞാനവൃദ്ധന്‍ തന്നെയാണ്. പരസഹസ്രം ശിഷ്യഗണങ്ങളുടെ ആദരണീയനായ ആചാര്യനാണ്. സാരസ്വത കവിയാണ് വാരിയര്‍. ധാരാളം സ്‌ത്രോത്ര കാവ്യങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാള വ്യാകരണ പ്രസ്ഥാനത്തിന്റെ രചയിതാവാണ്. ‘കുമാരസംഭവം’, ‘രഘുവംശം’ എന്നീ മഹാകാവ്യങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘ചികുരബന്ധനം’ എന്നമഹാകാവ്യം രചിച്ചത് മഹാകവി പട്ടത്തിന് വാരിയര്‍ അര്‍ഹത നേടിയിട്ടുണ്ട്. ‘നാരായണീയം’, ‘ശ്രീമദ് ഭഗവത്ഗീത’ എന്നിവ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മഹാകവി കുമാരനാശന്റെ ‘ലീല’ എന്ന കൃതിയുടെ വിവിര്‍ത്തനം ഇദ്ദേഹത്തിന്റെ സംസ്‌കൃത മലയാള ഭാഷാ വൈഭവത്തിന് ഉത്തമ ഉദാഹരണമാണ്. ശ്രീശങ്കരാചാര്യരുടെ ‘ഭജഗോവിന്ദം’ മലയാത്തിലേക്ക് പരിഭാഷപ്പെടുത്തിട്ടുണ്ട്. ‘കവ്യകൗതുകം’ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്്.സംസ്‌കൃത പണ്ഡിതനായ വാരിയര്‍ തുമ്പൂര്‍ റൂറല്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. 1974 ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. മേല്‍പത്തൂര്‍ നാരായണ ഭട്ടപാദരുടെ ‘നാരായണീയം’ എന്ന മഹദ് ഗ്രന്ഥത്തിന്റെ ഭാഷാ വിവര്‍ത്തനം ഇപ്പോഴും വാരിയര്‍ സമാജം പ്രസിദ്ധീകരണമായ തീര്‍ത്ഥത്തില്‍ പ്രസിദ്ദീകരിച്ചു വരുന്നു. ബന്ധുക്കള്‍, നാട്ടുകാര്‍, സമാജം അംഗങ്ങള്‍ എന്നിവര്‍ ഇന്ന് ഞായറാഴ്ച അഷ്ടമിച്ചിറയില്‍ നടന്ന അദ്ദേഹത്തിന്റെ 100-ാം പിറന്നാളില്‍ പങ്കെടുത്തു. വാരിയര്‍ സമാജം ജില്ല സെക്രട്ടറി എ.സി.സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു.