കുട്ടികളുടെ ചാലകശേഷി നിര്‍ണ്ണയവും ഗെയിംസ് പരിശീലനവും സംഘടിപ്പിച്ചു

259

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ തെരെഞ്ഞെടുത്ത 4 സ്‌കൂളുകളില്‍ കുട്ടികളുടെ മാനസിക ശേഷിയും കായികക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കുട്ടികളുടെ ചാലകശേഷി നിര്‍ണ്ണയവും ഗെയിംസ് പരിശീലനവും എന്ന പദ്ധതിയുടെ പ്രവര്‍ത്തനോല്‍ഘാടനം കാറളം എ.എല്‍.പി ഗുരുദേവന്‍ സ്‌കൂള്‍ വെള്ളാനിയില്‍ ജൂണ്‍ 18 ചൊവ്വാഴ്ച 10.മണിക്ക് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ്കുമാര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍, ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വനജാ ജയന്‍, കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത മനോജ് , ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രമാരാജന്‍ ,പിടി.എ പ്രസിഡണ്ട് .സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ക്രൈസ്റ്റ് കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ സഹകരണത്തോടെ പരിശീലനം നടത്തുവാനാണ് ലക്ഷ്യമിടുന്നത് .കുട്ടികള്‍ക്കുള്ള കായിക ഉപകരണങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു .

Advertisement