മെറിറ്റ് ഡേ സംഘടിപ്പിച്ചു

234

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ്ടു, എസ്.എസ്.എല്‍.സി. പരീക്ഷകൡ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ മെറിറ്റ് ഡേ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോലംങ്കണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ബെന്നി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍ ഉപഹാരം നല്‍കി. മാനേജര്‍ സി.പി.പോള്‍ മാനേജ്‌മെന്റ് പ്രതിനിധികളായ എ.സി.സുരേഷ്, കെ.കെ.കൃഷ്ണന്‍ നമ്പൂതിരി, പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ്, ഹെഡ്മാസ്റ്റര്‍ മെജോപോള്‍ സജു കുറിയേടത്ത് എന്നിവര്‍ പ്രസംഗിച്ചു.

Advertisement