ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പ്രതിസന്ധി പരിഹരിക്കുക – എ ഐ വൈ എഫ്.

267

ഇരിങ്ങാലക്കുട – തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തലാക്കിയത് ഉള്‍പ്പെടെ പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നിന്ന് സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പിന്‍വലിക്കുന്നത് യാത്രക്കാരെ ഏറെ ബാധിക്കുന്നുണ്ട്. ഭൂമിയും സാഹചര്യങ്ങളും ഉള്ളതുകൊണ്ട് മാത്രം ജനങ്ങളുടെ യാത്ര പ്രതിസന്ധികള്‍ക്ക് പരിഹാരമാവുന്നില്ല. ചാലക്കുടി – ഇരിങ്ങാലക്കുട റൂട്ടിലും, മൂന്ന്പീടിക പെരിഞ്ഞനം റൂട്ടിലും സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി റൂട്ടുകള്‍ പുനസ്ഥാപിച്ചു കൊണ്ട് ബസ് സര്‍വീസുകള്‍ ആരംഭിച്ച് യാത്രക്ലേശം പരിഹരിക്കണമെന്ന് എ ഐ വൈ എഫ് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ബസ് സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് എ.ഐ.വൈ.എഫ് നടത്തിയ ധര്‍ണ്ണ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് വി.ആര്‍ രമേഷ് അദ്ധ്യക്ഷനായിരുന്നു, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ.സി ബിജു, ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.എസ് ബിനോയ്, ജില്ലാ കമ്മിറ്റിയംഗം എം.സുധീര്‍ദാസ്, എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാര്‍ പി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement