ടൗണിലെ തോടുകളില്‍ മാലിന്യ കൂമ്പാരം നഗരം പകര്‍വ്യാധിയുടെ ഭീഷണിയില്‍

296
Advertisement

ഇരിങ്ങാലക്കുട : പകര്‍ച്ചവ്യാധികള്‍ക്കെതിരെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണക്ലാസ്സുകളും മറ്റുനടക്കുമ്പോള്‍ ടൗണിലെ പല തോടുകളിലും നിറയെ മാലിന്യങ്ങളാണ്. മഴപെയ്തുകഴിഞ്ഞാല്‍ ഈ തോടുകള്‍ നിറയുകയും മാലിന്യം റോഡിലേക്ക് ഒഴുകുകയും ചെയ്യും. ഇതുമൂലം പലരോഗങ്ങളും നഗരവാസികളില്‍ പിടികൂടുകയും ചെയ്യും. പലരും വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ആളൊഴിഞ്ഞ സമയം നോക്കി റോഡുകളിലെ കാനകളില്‍ കൊണ്ടിടുകയാണ് പതിവ്. അധികം ആള്‍ താമസം ഇല്ലാത്ത റോഡുകളിലും മാലിന്യങ്ങള്‍ കൊണ്ടിടാറുണ്ട്. റോഡില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് പണിത കാനകളില്‍ മിക്കതും മാലിന്യം നിറഞ്ഞ് അടഞ്ഞ് കിടക്കുകയാണ്. കൂടാതെ ഇഴജന്തുക്കളുടെ വാസവുമുണ്ട്. മഴക്കനക്കുമ്പോള്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഈ മാലിന്യങ്ങള്‍ വന്നു കൂടും. അത് പകര്‍ച്ചവ്യാധിക്ക കാരണമാകുകയും ചെയ്യും. കരുവന്നൂര്‍ പുഴവരെ എത്തുന്ന പല പുഴകളും പുല്ല് പിടിച്ച് കുളവാഴകള്‍ നിറഞ്ഞ് കിടക്കുകയാണ്. പ്രദേശവാസികള്‍ വിഷയത്തില്‍ ശാശ്വതപരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ട് അധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതുവരേയായും നടപടി ഉണ്ടായിട്ടില്ല.

Advertisement