14 വയസ്സുകാരന്‍ മുങ്ങിമരിച്ചു

407
Advertisement

കാറളം: കൂട്ടുകാര്‍ക്കൊപ്പം കെ.എൽ.ഡി.സി. കനാലിൽ കുളിക്കാൻ പോയ 14 വയസ്സുകാരന്‍ മുങ്ങിമരിച്ചു. കാറളം ഹൈസ്‌കൂളിന് സമീപം തൊട്ടിയില്‍ ഷാജുവിന്റെ മകന്‍ ഷിയാസാണ് മരിച്ചത്. വ്യാഴാാഴ്ച ഉച്ചതിരിഞ്ഞ് നാലരയോടെെയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ടുവന്നതിന് ശേഷം കാറളം – പുല്ലത്തറ പാലത്തിന് കിഴക്കു ഭാഗത്ത് കൂൂട്ടുകാർക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഷിയാസ്. നിന്തലറിയാതിരുന്ന ഷിയാസ് കനാലിനുള്ളിലെ കുഴിയിൽപ്പെട്ടതാകാമെന്ന് കരുതുന്നു. ഭയന്നു പോയ മറ്റ് കുട്ടികൾ ഓടി ചെന്ന് വിവരം അറിയിച്ചതിനെ തുടർന്ന് നാാട്ടുകാരെത്തിയാണ് ഷിയാാസിന്റെ മൃതദേഹം പുറത്തെടുത്തത്. കാറളം ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
മൃതദേഹം ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ സൂൂക്ഷിച്ചിരിക്കുകയാണ്.
ഉമ്മ: ഷബന. സഹോദരങ്ങള്‍ ഷജാസ്, ഷഫാഫാത്തിമ.

Advertisement