കെ.എസ്.ഇ.ബി അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

382

ഇരിങ്ങാലക്കുട- ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ ആദ്യത്തെ 100 കെ വി എ സോളാര്‍ പ്ലാന്റ് സ്ഥാപിച്ച ക്രൈസ്റ്റ് കോളേജിന് കെ എസ് ഇ ബി എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. കെ എസ് ഇ ബി ചീഫ് എഞ്ചീനീയറും കെ എസ് ഇ ബി സേഫ്റ്റി കമ്മീഷണറുമായ ആര്‍ സുകു, കോളേജ് മാനേജര്‍ ഫാ. ജേക്കബ്ബ് ഞെരിഞ്ഞാപ്പിള്ളി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു ഊക്കന്‍ എന്നിവര്‍ക്ക് ട്രോഫി നല്‍കി. കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ പി മോഹനന്‍ , കെ പി പോളി , അസിസ്റ്റന്റ് എഞ്ചിനീയര്‍ പി ജെ പോളി എന്നിവര്‍ സംസാരിച്ചു

Advertisement