പോളശ്ശേരി ട്രസ്റ്റിന്റെ ഗീതാഞ്ജലി ഹോമിന് തറക്കല്ലിട്ടു

396
Advertisement

ഇരിങ്ങാലക്കുട- പോളശ്ശേരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വെള്ളാനിയില്‍ നിര്‍മ്മാണമാരംഭിക്കുന്ന വയോധികര്‍ക്കായുള്ള ഗീതാഞ്ജലി ഹോമിന്റെ തറക്കല്ലിടല്‍ കര്‍മ്മം കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍ നിര്‍വ്വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുധാകരന്‍ പോളശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പോളശ്ശേരി ഫൗണ്ടേഷന്‍ ജോയിന്റ് സെക്രട്ടറി പി. കെ പ്രസന്നന്‍, സെക്രട്ടറി രഘുനന്ദനന്‍,ബിജോയ് ആനന്ദത്തുപറമ്പില്‍ , സന്തോഷ് ചെറാക്കുളം , എം. പി ജാക്‌സണ്‍, ഉല്ലാസ് കളക്കാട്ട് , ഷീജ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു