ഇരിങ്ങാലക്കുട- ഒന്നര മാസത്തോളം നീണ്ടു നിന്ന പ്രചാരണ ഘോഷം കൊടിയിറങ്ങി. പരസ്യപ്രചാരത്തിന്റെ അവസാനദിനമായ ഞായറാഴ്ച യുഡി.എഫ്, എല്‍. ഡി .എഫ് , എന്‍ .ഡി. എ തുടങ്ങിയവരുടെ പ്രവര്‍ത്തകര്‍ നഗരം കീഴടക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. എല്‍ .ഡി. എഫും എന്‍ .ഡി .എയും ഇരിങ്ങാലക്കുട ബസ്സ്സ്റ്റാന്റ് പരിസരം കീഴടക്കിയപ്പോള്‍ യു .ഡി. എഫ് ഠാണാവില്‍ ആവേശത്തിരയിളക്കി. ആവേശത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് തടയിടാന്‍ പോലീസുമുണ്ടായിരുന്നു . കൃത്യം ആറ് മണിയോടെ പോലീസ് ഇടപെട്ടുകൊണ്ട് പ്രചാരണത്തിന് അന്ത്യം കുറിക്കുകയായിരുന്നു.
Advertisement