പുല്ലൂര്‍ ഊരകത്ത് വൃദ്ധയെ കാണാതായി

1071

ഇരിങ്ങാലക്കുട- ഏപ്രില്‍ 16 ാം തിയ്യതി ഉച്ചയ്ക്ക് 12.30 ഓടെ യാണ് പുല്ലൂര്‍ ഊരകം ചങ്കരത്ത് വീട് തങ്ക ക്യഷ്ണന്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത് . ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഒന്നും പറയാതെ ഇറങ്ങിയ തങ്കയെ നാട്ടുക്കാര്‍ കണ്ടിരുന്നുവെങ്കിലും ബന്ധുക്കളുടെ വീട്ടിലേക്ക് പോയതായിരിക്കാം എന്നു കരുതിയിരിക്കുമ്പോഴാണ് രാത്രിയായിട്ടും ബന്ധു വീട്ടില്‍ എത്തിയിട്ടില്ല എന്നറിയുന്നത് . തുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത് . നാട്ടുക്കാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിട്ടും കണ്ടെത്താനാവത്തതു കൊണ്ട് ബുധനാഴ്ച വൈകീട്ടോടെ ഇരിങ്ങാലക്കുട പോലീസ് സ്്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക

Advertisement