പുന്നേലിപ്പറമ്പില്‍ ജോണ്‍സണ്‍ മെമ്മോറിയല്‍ ട്രോഫി ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 11 മുതല്‍

485
Advertisement

ഇരിങ്ങാലക്കുടയിലെ ബാസ്‌ക്കറ്റ് ബോള്‍ പ്രേമികളും മറ്റു സ്‌പോര്‍ട്‌സ് പ്രേമികളും ചേര്‍ന്ന് സ്‌പോര്‍ട്‌സ് ഡവല്പ്പ്‌മെന്റ് സൊസൈറ്റി ഓഫ് ഇരിങ്ങാലക്കുട എന്ന രൂപീകരിച്ചതിന്റെ ഭാഗമായി ആദ്യ സംരംഭമായി പുന്നേലിപ്പറമ്പില്‍ ജോണ്‍സണ്‍ മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടി നിരവധി ഇന്ത്യന്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് സൗത്ത് ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ മാസം 11,12,13,14 തീയതികളില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ സജ്ഞമാക്കിയിരിക്കുന്ന ഫ്‌ളഡ്‌ലൈറ്റ് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടത്തപ്പെടുന്നു.ആദ്യ ഗ്രൂപ്പില്‍ ഇന്ത്യന്‍ ബാങ്ക് ചെന്നൈ ,ശ്രീ കേരളവര്‍മ്മ കോളേജ് തൃശൂര്‍ കെ ഇ കോളേജ് മാന്നാനം കോട്ടയം ,രണ്ടാമത്തെ ഗ്രൂപ്പില്‍ സെന്‍ട്രല്‍ ജി എസ് ടി ആന്റ് കസ്റ്റംസ് കൊച്ചി ,കെ എസ് ഇ ബി തിരുവനന്തപുരം ,ആതിഥേയരായ ഇരിങ്ങാലക്കുട.മത്സരങ്ങളുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിക്കും

 

Advertisement