മധുരം നല്‍കിയും ഹാരങ്ങള്‍ നല്‍കിയും രാജാജിക്ക് വന്‍ സ്വീകരണം

533
Advertisement

ഇരിങ്ങാലക്കുട-വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനായി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുടയില്‍ പര്യടനമാരംഭിച്ചു .പാര്‍ലിമെന്റിലെ മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളിലെയും വോട്ടര്‍മാരെ നേരില്‍ കാണുക ഏറെ പ്രയാസമാണെങ്കിലും പരമാവധി വോട്ടര്‍മാരെ സമീപിക്കാനാണ് എല്‍ .ഡി .എഫ് തീരുമാനം .ഇന്ന് രാവിലെ 7 മണിക്ക് മാര്‍ക്കറ്റില്‍ നിന്ന് പര്യടനം തുടങ്ങിയ രാജാജി മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി നേതാക്കളായ ഉല്ലാസ് കളക്കാട്ട് ,ടി കെ സുധീഷ് ,പി മണി ,കെ പി ദിവാകരന്‍ മാസ്റ്റര്‍ ,കെ സി പ്രേമരാജന്‍ ,കെ പി ജോര്‍ജ്ജ് ,എന്‍ കെ ഉദയപ്രകാശ് എന്നിവര്‍ക്കൊപ്പമാണ് പര്യടനം നടത്തുന്നത് . .രാവിലെ 7 മണിക്ക് മാര്‍ക്കറ്റില്‍ നിന്ന് പര്യടനം തുടങ്ങിയ രാജാജി ഠാണാവ് ,മാപ്രാണം ,കുഴിക്കാട്ടുക്കോണം ,കാറളം ,കിഴുത്താണി ,കാട്ടൂര്‍ ,എടതിരിഞ്ഞി,കൊരുമ്പിശ്ശേരി ,നടവരമ്പ് ,മുരിയാട് ,ആളൂര്‍ ,കൊമ്പിടിഞ്ഞാമാക്കല്‍ ,വെള്ളാഞ്ചിറ ,തിരുത്തിപ്പറമ്പ് വരെയുള്ള 50 കേന്ദ്രങ്ങള്‍ പിന്നിടുന്ന പര്യടനം വൈകീട്ട് 7 .30 ന് അവസാനിക്കും

 

 

 

Advertisement