Tuesday, March 31, 2026
31.9 C
Irinjālakuda

കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തിലുള്ള സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക റൂബി ജൂബിലി സ്മാരക സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചു.

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ലോക സിഎല്‍സി ദിനാഘോഷങ്ങളോടനുബന്ധിച്ച് കത്തീഡ്രലില്‍ നടന്ന ദിവ്യബലി മധ്യേ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ജനറല്‍ കണ്‍വീനര്‍ പോള്‍ ജോസ് തളിയത്തില്‍നിന്നും ആദ്യ ഡയാലിസീസ് മെഷീനുള്ള തുക ഏറ്റുവാങ്ങി. രണ്ടാമത്തെ മെഷീനിനുള്ള തുക റീത്ത ജോസഫ് ആലപ്പാട്ട് പാലത്തിങ്കല്‍ ബിഷപ്പിനു കൈമാറി. സെന്റ് വിന്‍സെന്റ് ഡയബറ്റിക്സ് ആശുപത്രിയില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ആദ്യ വിഹിതം പോള്‍ മലയില്‍ നിന്നും ബിഷപ് ഏറ്റുവാങ്ങി. കത്തീഡ്രല്‍ സിഎല്‍സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്. വൃക്ക രോഗത്തിനുള്ള ചികിത്സയും ഡയാലിസിസും മൂലം തളര്‍ന്നിരിക്കുന്ന നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഡയാലിസിസ് പൂര്‍ണമായും സൗജന്യമായി നടത്തികൊടുക്കുക എന്നുള്ളതാണ് ഈ സെന്റര്‍ വഴി ലക്ഷ്യം വെക്കുന്നത്. ഇരിങ്ങാലക്കുട അഞ്ച് ഡയാലിസിസ് മെഷീനുകള്‍ വഴി രണ്ടു ഷിഫ്റ്റുകളിലായി 12 രോഗികളെയാണ് ഒരു ദിവസം ഡയാലിസിസിനു വിധേയമാക്കുക. ഏകദേശം മുക്കാല്‍ കോടി (75 ലക്ഷം) രൂപ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും ഏകദേശം അത്രതന്നെ രൂപ ഓരോ വര്‍ഷവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരും. ചുരുക്കത്തില്‍ ഒന്നരകോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണിത്. മാതാവിന്റെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് ഇതിന്റെ പണി പൂര്‍ത്തീകരിച്ച് പൂര്‍ണസജ്ജമാക്കി പ്രവര്‍ത്തനം ആരംഭിക്കുവാനാണ് തീരുമാനം. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്്. ടോമി, സെക്രട്ടറി ജോയ് പേങ്ങിപറമ്പില്‍, മുന്‍ കത്തീഡ്രല്‍ ട്രസ്റ്റി ഫ്രാന്‍സീസ് കോക്കാട്ട്്്്, ജോസ്്് ജി. തട്ടില്‍, ഫിനാന്‍സ് കണ്‍വീനര്‍ ഫ്രാന്‍സീസ് കീറ്റിക്കല്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ജോണി പൊഴോലിപറമ്പില്‍, ആന്റു ആലേങ്ങാടന്‍, ജെയസണ്‍ കരപറമ്പില്‍, അഡ്വ. വി.സി. വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img