ക്രൈസ്റ്റ് കോളേജ് ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റട്രാമ്യൂറല്‍ മല്‍സരങ്ങള്‍ക്ക് സമാപനം

283

ക്രൈസ്റ്റ് കോളേജ് ബി.പി.എഡ്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റട്രാമ്യൂറല്‍ മല്‍സരങ്ങളുടെ സമാപനസമ്മേളനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും, കോഴിക്കോട് സര്‍വ്വകാലാശാല സെനറ്റ്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഒളിംപിക്‌സ് അസോസിയേഷന്‍ എന്നിവയില്‍ അംഗവുമായ വിക്ടര്‍ മഞ്ഞില ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, ഡോ. അരവിന്ദ ബി.പി., ഡോ. തോമസ് വി.എ., ഡോ. ടി. വിവേകാനന്ദന്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ കെ. അജ്മല്‍, രാധിക പി. തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement