ശിവരാത്രി ദിനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഭക്തി സാന്ദ്രത തുളുമ്പുന്ന വിടവാങ്ങല്‍

453

ശിവരാത്രി ദിനത്തിന്റെ സമാപനത്തോടനുബന്ധിച്ച് അവിട്ടത്തൂര്‍ മഹാദേവനും കടുപ്പശ്ശേരി ഭഗവതിയും ഉപചാരം ചൊല്ലി പിരിഞ്ഞു…രാവിലെ 6 മണിക്കാണ് അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ വെച്ച് ഉപചാരം ചൊല്ലി പിരിഞ്ഞത് .എല്ലായിടങ്ങളിലും ശിവരാത്രി 12 മണിയോടെ സമാപിക്കുമെങ്കിലും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കടുപ്പശ്ശേരി ഭഗവതി അവിട്ടത്തൂരിലെത്തി കൂട്ടിയെഴുന്നെള്ളിപ്പും കഴിഞ്ഞ് 6 മണിയോടെ ഉപചാരം ചൊല്ലി പിരിയുകയാണ് ഇവിടെ..

Advertisement