ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ വൃക്ക രോഗിയെ ഇറക്കിവിട്ടതായി പരാതി.

304

ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ നിന്നും ചികിത്സ കഴിഞ്ഞ് വരികയായിരുന്ന വൃക്കരോഗിയെ ഇറക്കിവിട്ടു

ഇരിങ്ങാലക്കുട-തൃശൂര്‍ ചികിത്സ കഴിഞ്ഞ് വരികയായിരുന്ന ഇരിങ്ങാലക്കുട സോള്‍വെന്റ് റോഡില്‍ പുളിക്കല്‍ വീട്ടില്‍ സുരേഷിനെയാണ് (58) തൃശൂര്‍ -കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന കെ എല്‍ 38 എം 760 എന്ന നമ്പറിലുള്ള പൂജ ബസ്സിലെ ജീവനക്കാരനാണ് കയ്യില്‍ പിടിച്ച് ഇറക്കിവിട്ടത് .വണ്ടി നമ്പര്‍ എഴുതിയെടുക്കാന്‍ ശ്രമിച്ച സുരേഷിനെ ജീവനക്കാര്‍ തടഞ്ഞു.തുടര്‍ന്ന് അസസ്ഥ്വത അനുഭവപ്പെട്ട സുരേഷ് ഓട്ടോ വിളിച്ച് വീട്ടിലേക്കെത്തുകയായിരുന്നു.10 വര്‍ഷത്തോളം സ്വകാര്യ ബസ്സിലും 15 വര്‍ഷത്തോളം കെ എസ് ആര്‍ ടിസിയിലും ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി .ഡി .എസ് ചെയര്‍പേഴ്‌സണായ ലത സുരേഷ് പോലീസില്‍ പരാതി നല്‍കി

Advertisement