ആര്‍. എല്‍ ജീവന്‍ലാലിന്റെ ‘അയാള്‍’ പുസ്തകം പ്രകാശനം ചെയ്തു

776
Advertisement

ഇരിങ്ങാലക്കുട-രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലയില്‍ തന്റേതായ കയ്യൊപ്പ് രേഖപ്പെടുത്തിയ ആര്‍ എല്‍ ജീവന്‍ലാലിന്റെ ‘അയാള്‍’ നോവല്‍ പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് കേന്ദ്ര സാഹിത്യ അക്കാദമി അംഗം ബാലചന്ദ്രന്‍ വടക്കേടത്ത് പി എന്‍ സുനിലിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.നിശാഗന്ധി മാന്വല്‍ ചെയര്‍മാന്‍ അഡ്വ.എം എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.നിശാഗന്ധി പബ്ലിക്കേഷന്‍സ് എഡിറ്റര്‍ ജോജി ചന്ദ്രശേഖരന്‍ ആമുഖ പ്രഭാഷണം നടത്തി.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് ,കണ്ണൂര്‍ സര്‍വ്വകശാല പ്രൊഫ.ഡോ.ലിജ അരവിന്ദ്,ചെറുകഥാകൃത്ത് റഷീദ് കാറളം ,സംഗമസാഹിതി പ്രസിഡന്റ് രാധാകൃഷ്ണന്‍ വെട്ടത്ത് ,സംഗമസാഹിതി സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം,സിനി ആര്‍ട്ടിസ്റ്റ് രാജേഷ് തമ്പുരു എന്നിവര്‍ പ്രഭാഷണം നടത്തി.കൃഷ്ണനുണ്ണി ജോജി സ്വാഗതവും ,ആര്‍ എല്‍ ജീവന്‍ലാല്‍ നന്ദി പ്രസംഗവും നടത്തി

Advertisement