വെള്ളാങ്ങല്ലൂര്‍: കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ തൃശ്ശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഫെബ്രവരി 20 മുതല്‍ 28 വരെ സംഘടിപ്പിക്കുന്ന നവോത്ഥാന ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വ്വഹിച്ചു.കോണത്തുകുന്ന് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍.ഹരി, ജില്ലാ കൗണ്‍സില്‍ അംഗം കെ.കെ.ചന്ദ്രശേഖരന്‍, പഞ്ചായത്തു മെമ്പര്‍ എ കെ.മജീദ് എന്നിവര്‍ സംസാരിച്ചു.ഖാദര്‍ പട്ടേപ്പാടം സ്വാഗതവും വി.ജി.പ്രദീപ് നന്ദിയും പറഞ്ഞു.
Advertisement