ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാലി ലേര്‍ണിംഗിന്റെ വിവിധ കോഴ്‌സുകളാരംഭിച്ചു.ടാലി ജി. എസ്. ടി,ടാലി എയ്‌സ് ,ടാലി പ്രോ,ടാലി ഗുരു , തുടങ്ങിയ തൊഴിലധിഷ്ടിത കോഴ്‌സുകളുടെ ഔപചാരിക ഉദ്ഘാടനം ഐ .ടി. യു ബാങ്ക് ജനറല്‍ മാനേജര്‍ ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു.ജ്യോതിസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് .ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.കാത്തലിക്ക് സെന്റര്‍ അഡ്മിനിസ്്‌ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര സി .എം .ഐ അനുഗ്രഹ പ്രഭാഷണം നടത്തി.ടാലി റീജിയണല്‍ മാനേജര്‍ എന്‍ ജിജി കുമാര്‍ ,പ്ലേസ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ വിനോദ് സി .ടി ,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എ എം വര്‍ഗ്ഗീസ് സ്വാഗതവും, ഡയറക്ടര്‍ കുമാര്‍ സി.കെ നന്ദിയും പറഞ്ഞു
Advertisement