ബി .ജെ .പി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

408
Advertisement

ഇരിങ്ങാലക്കുട-എസ് ഡി പി ഐ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള വിരോധം വെച്ച് കോതപ്പറമ്പ് ഐരാട്ട്് വീട്ടില്‍ ഗോപി മകന്‍ അനന്ത കൃഷ്ണനെ 26 നെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ എസ് എന്‍ പുരം വില്ലേജ് കോതപ്പറമ്പ് കുറുപ്പശ്ശേരി ശിവപ്രസാദ് മകന്‍ വിഷ്ണു (25 വയസ്സ് ),എടവിലങ്ങ് ദേശത്ത് പുളിപ്പറമ്പില്‍ വിശ്വംഭരന്‍ മകന്‍ ഗോപിനാഥന്‍ ( 25) എന്നിവരെ കുറ്റക്കാരനെന്ന് കണ്ട് 1 വര്‍ഷം കഠിന തടവിനും 10000 രൂപ വീതം പിഴയടക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചു.2014 ജനുവരി 8 ന് ഉച്ചയ്ക്ക് 1.45 ന് കോതപ്പറമ്പിലുള്ള സ്മാര്‍ട് പവര്‍ ഇന്‍വെര്‍ട്ടര്‍ കമ്പനിയുടെ സമീപത്ത് വച്ച് പ്രതികള്‍ അസഭ്യം വിളിച്ചു പറഞ്ഞ് അനന്തകൃഷ്ണനെ ഹെല്‍മറ്റ് കൊണ്ടും കത്തികൊണ്ടും ആക്രമിക്കുകയായിരുന്നു.മതിലകം പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പ്രേമാനന്ദകൃഷ്ണന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഡീഷണല്‍ എസ് ഐ ആയിരുന്ന വി ആര്‍ മണിലാലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് .കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,അല്‍ജോ പി ആന്റണി,ദിനല്‍ വി എസ് എന്നിവര്‍ ഹാജരായി