ഫാ.ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ പ്രഥമ പുരസ്‌ക്കാരം ഡോ.സി കൃഷ്ണന്

413
Advertisement

ഇരിങ്ങാലക്കുട-കേരളത്തിലെ ഗവണ്‍മെന്റ് -എയ്ഡഡ് കോളേജുകളിലെ മികച്ച അധ്യാപകനെ കണ്ടെത്തി ആദരിക്കുന്നതിന് മുന്‍ പ്രിന്‍സിപ്പലിന്റെ ഓര്‍മ്മക്കായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ ഫാ.ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗവണ്‍മെന്റ് കോളേജ് ഇക്കണോമികസ് വിഭാഗം അദ്ധ്യക്ഷന്‍ ഡോ.സി കൃഷ്ണന്‍ കരസ്ഥമാക്കി.50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് 2019 ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 9 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ വെച്ച് കേന്ദ്രടൂറിസം വകുപ്പ് സഹമന്ത്രി കെ ജെ അല്‍ഫോണ്‍സ് കണ്ണന്താനം ഐ എ എസ് അദ്ദേഹത്തിന് സമര്‍പ്പിക്കും

Advertisement