പാലിയേറ്റീവ് കെയര്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് രോഗീ-ബന്ധു സംഗമം പരിപാടി സംഘടിപ്പിച്ചു

334

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് രോഗീ-ബന്ധു സംഗമം പരിപാടി സംഘടിപ്പിച്ചു.ഇരിഞ്ഞാലക്കുട എം.എല്‍.എ പ്രൊഫ:കെ.യു.അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രമേഷ് അധ്യക്ഷത വഹിച്ചു.ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്മിത സ്വാഗതവും പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീജ പവിത്രന്‍ നന്ദിയും അറിയിച്ചു.മുഖ്യാതിഥി ഇരിഞ്ഞാലക്കുടയുടെ സ്വന്തം കലാകാരന്‍ രാജേഷ് തംബുരുവിന്റെ കലാവിരുന്ന് ചടങ്ങിന് ആവേശം പകര്‍ന്നു.മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രതീഷ് കുമാര്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉമേഷ്,വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുമാരി ടി.വി.ലത,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ജയശ്രീ സുബ്രമണ്യന്‍, വാര്‍ഡ് മെമ്പര്‍മാരായ മനോജ് വലിയപറമ്പില്‍,ധീരജ് തേറാട്ടില്‍,സ്വപ്ന നജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഉച്ച ഭക്ഷണത്തിനുശേഷം പാലിയേറ്റിവ് അംഗങ്ങള്‍ക്കുള്ള കിറ്റ് വിതരണവും, സ്‌നേഹതീരം ബീച്ചിലേക്കുള്ള വിനോദ യാത്ര ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആരോഗ്യ വിഭാഗം ജൂനിയര്‍ ഇന്‍സ്പെക്ടര്‍ ശ്രീ രതീഷ് കോര്‍ഡിനേറ്റ് ചെയ്തു.

Advertisement