വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.എസ്.രാധാകൃഷ്ണന്‍ ചുമതലയേറ്റു

397

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.എസ്.രാധാകൃഷ്ണന്‍ ചുമതലയേറ്റു. എല്‍.ഡി.എഫ്. ധാരണ അനുസരിച്ച് സി.പി.എമ്മിലെ ഷാജി നക്കര 38 മാസം പിന്നിട്ടപ്പോള്‍ രാജി വെച്ചിരുന്നു. തുടര്‍ന്നാണ് സി.പി.ഐ.യിലെ കെ.എസ്.രാധാകൃഷ്ണന്‍ ചുമതല ഏറ്റെടുത്തത്. ബ്ലോക്ക് പരിധിയിലെ എടതിരിഞ്ഞി ഡിവിഷനില്‍ നിന്നാണ് രാധാകൃഷ്ണന്‍ വിജയിച്ചത്. നിലവില്‍ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) സംസ്ഥാന വൈസ് പ്രസിഡന്റ്, സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി. മണ്ഡലം ജോയിന്റ് സെക്രട്ടറി, പാടശേഖര സമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഭാര്യ : അനിത ( കേരള കാര്‍ഷിക സര്‍വ്വകലാശാല എക്‌സിക്യുട്ടീവ് അംഗം , മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍). മക്കള്‍: കിരണ്‍, കീര്‍ത്തി.

Advertisement