അവിട്ടത്തൂര്‍ ഉത്സവം -ഉത്സവബലി തൊഴാന്‍ ഭക്തജനതിരക്ക്

981

അവിട്ടത്തൂര്‍-മഹാദേവക്ഷേത്രത്തിലെ 7-ാം ഉത്സവമായ ബുധനാഴ്ച രാവിലെ ഉത്സവബലിക്ക് കാണിക്കയിട്ട് മാതൃക്കല്‍ ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്കനുഭവപ്പെട്ടു.തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാത വേദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.തൃപ്രയാര്‍ ശരവണരാജന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നാദസ്വര കച്ചേരി നടന്നു.വൈകീട്ട് ഗീതാനന്ദന്‍ സ്മൃതി സന്ധ്യ പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം ഉത്സവത്തിന് കലാമണ്ഡലം ഗീതാനന്ദന്‍ കളിച്ച് സ്റ്റേജില്‍ കുഴഞ്ഞ് വീണ ശേഷം മരിച്ച ഓര്‍മ്മയില്‍ കല്യാണ സൗഗന്ധികം ഓട്ടന്‍തുള്ളല്‍ കലാമണ്ഡലം ശ്രീജവിശ്വം അവതരിപ്പിക്കും.തുടര്‍ന്ന് കലാമണ്ഡലം ശോഭ ഗീതാന്ദന്‍ സ്മൃതിയായി നൃത്തനൃത്തങ്ങള്‍ അരങ്ങേറും .വ്യാഴാഴ്ച വലിയ വിളക്ക് ,രാവിലെ 9 ന് ഏഴ് ആനകളോടുകൂടിയ പഞ്ചാരി മേളം .12 ന് പ്രസാദ ഊട്ട് ,സന്ധ്യക്ക് 6.30 ന് പിന്നണി ഗായകന്‍ അഭിജിത്ത് കൊല്ലം അവതരിപ്പിക്കുന്ന ഭക്തി ഗാനമേള .രാത്രി എഴുന്നെള്ളിപ്പ് ,പഞ്ചാരി മേളം ,18 ന് പള്ളി വേട്ട .19 ന് ആറോട്ടോടുകൂടി 10 ദിവസത്തെ ഉത്സവം സമാപിക്കും

Advertisement