ജെ.സി.ഐ.പ്രതിഭാ പുരസ്‌കാര സമര്‍പ്പണത്തിന് തുടക്കമായി

306

ഇരിങ്ങാലക്കുട : ജൂനിയര്‍ ഇന്റര്‍നാഷ്ണല്‍ ജെ.സി.ഐ. തൃശ്ശൂര്‍ ജില്ലയിലെ നൂറോളം സ്‌കൂളിലില്‍ വെച്ച് സംഘടിപ്പിക്കുന്ന എ.പി.ജെ.അബ്ദുള്‍ കലാം ജെ.സി.ഐ. പ്രതിഭ പുരസ്‌കാര സമര്‍പ്പണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ചാപ്റ്റര്‍ പ്രസിഡന്റ് ഷിജു പെരേപ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെക്ടി ടീച്ചര്‍, മുന്‍ പ്രസിഡന്റുമാരായ അഡ്വ.ജോണ്‍ നിധിന്‍ തോമാസ്, ടെല്‍സണ്‍ കോട്ടോളി, ജിസ്സന്‍ പി.ജെ., അഡ്വ.ഹോബി ജോളി, ജെയിംസ് അക്കരക്കാരന്‍, പി.ടി.എ.പ്രസിഡന്റ് മിനി കാളിയങ്കര, സെക്രട്ടറി സലീഷ് കുമാര്‍, ഷാജു പറേക്കാടന്‍, ഷാന്റോ എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിദ്യാര്‍ത്ഥിക്കുള്ള പ്രതിഭ പുരസ്‌കാരം +2 വിദ്യാര്‍ത്ഥിനി റോസ് മേരി ടോണി ഏറ്റുവാങ്ങി. പ്രതിഭാ പുരസ്‌കാരത്തിന്റെ ഭാഗമായി സ്‌കൂളില്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം സിംപോസിയവും, പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരവും നല്‍കി.

Advertisement