ശ്രീമദ് ദേവി ഭാഗവത നവാഹത്തിന് തുടക്കമായി.

296

അരിപ്പാലം: പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ 5-ാം മത് ദേവി ഭഗവത നവാഹമഹായജ്ഞത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ഡോ.ടി.എസ്.വിജയന്‍ തന്ത്രികള്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ കോ-ഓഡിനേറ്റര്‍ കെ.കെ.ബിനു അധ്യക്ഷത വഹിച്ചു
തുടര്‍ന്ന് യജ്ഞത്തിന്റെ ആചാര്യന്‍ ഓ’ വേണുഗോപാല്‍ കുന്നംകുളം ദേവീ ഭാഗവത മഹാത്മ്യപ്രഭാഷണം നടത്തി.സംഘടക സമിതി ചെയര്‍മാന്‍ സുജാതന്‍ എഴാപ്പുള്ളി, മാതൃസമിതി രക്ഷാധികാരി വസന്ത സുന്ദരന്‍, എസ്.എന്‍.ബിപി -സമാജം പ്രസിഡണ്ട് സഹദേവന്‍ കണ്ടേങ്കാട്ടില്‍, സമാജം സെക്രട്ടറി കേശവന്‍ തൈപറമ്പില്‍ എന്നിവര്‍ സന്നിഹിതരായി. ക്ഷേത്ര ചടങ്ങുകള്‍ക്ക്
മേല്‍ശാന്തി പടിയൂര്‍ വിനോദ് ശാന്തി, പണിക്കാട്ടില്‍ വൈശാഖ് ശാന്തി എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement